04:05pm 18 August 2026
NEWS
ഹജ്ജ് തീർത്ഥാടകർക്കായുള്ള സൗജന്യ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വിതരണം പ്രാഥമിക ആരോഗ്യ പരിപാലന കോർപ്പറേഷൻ (PHCC) ആരംഭിച്ചു
18/08/2026  01:04 PM IST
nila
ഹജ്ജ് തീർത്ഥാടകർക്കായുള്ള സൗജന്യ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വിതരണം പ്രാഥമിക ആരോഗ്യ പരിപാലന കോർപ്പറേഷൻ (PHCC) ആരംഭിച്ചു

​ദോഹ: 2027-ലെ ഹജ്ജ് തീർത്ഥാടനത്തിന് പോകുവാൻ ആഗ്രഹിക്കുന്നവർക്കായുള്ള മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ നൽകുന്ന സേവനം പ്രാഥമിക ആരോഗ്യ പരിപാലന കോർപ്പറേഷൻ (PHCC) ആരംഭിച്ചു. എൻഡോവ്‌മെന്റ് ഇസ്ലാമിക കാര്യ മന്ത്രാലയം, മന്ത്രാലയത്തിന്റെ ആരോഗ്യ പ്രോട്ടോക്കോളുകൾ എന്നിവയ്ക്ക് വിധേയമായിട്ടാണ് സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നത്.
​തീർത്ഥാടകർക്ക് ആവശ്യമായ വൈദ്യസഹായങ്ങളു ആരോഗ്യ സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് PHCC ഈ സേവനം ലഭ്യമാക്കുന്നത്.PHCC-ക്ക് കീഴിലുള്ള എല്ലാ ഫാമിലി മെഡിസിൻ ക്ലിനിക്കുകളിലും മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാതെ തന്നെ നേരിട്ടെത്തി സർട്ടിഫിക്കറ്റ് കൈപ്പറ്റാം.പേപ്പർ രൂപത്തിലും ഡിജിറ്റൽ (ഇലക്ട്രോണിക്) രൂപത്തിലും സർട്ടിഫിക്കറ്റുകൾ ലഭ്യമാണ്.ഖത്തരി പൗരന്മാർക്കും സാധുവായ ഹെൽത്ത് കാർഡുള്ള പ്രവാസികൾക്കും ഈ സേവനം പൂർണ്ണമായും സൗജന്യമാണ്. ഹെൽത്ത് കാർഡോ ഐഡിയോ കാർഡോ കാർഡുകളോ കാലഹരണപ്പെട്ട (Expired) പ്രവാസികളിൽ നിന്ന് 30 ഖത്തർ റിയാൽ ഫീസ് ഈടാക്കും.ഖത്തരി പൗരന്മാർക്ക്:
​കുറഞ്ഞത് 18 വയസ്സ് പൂർത്തിയായിരിക്കണം
​സൗദി അറേബ്യ വ്യക്തമാക്കിയ ഗുരുതരമായ രോഗങ്ങൾ ഇല്ലാത്തവരായിരിക്കണം.
​പ്രധാന അപേക്ഷകന് പുറമെ 3 പേരെക്കൂടി (Companions) അപേക്ഷയിൽ ഉൾപ്പെടുത്താം (ഒന്നാം ഘട്ട ബന്ധുക്കളായ സ്വദേശികളല്ലാത്തവരെയും ഉൾപ്പെടുത്താം).
​പ്രധാന അപേക്ഷകൻ പിന്മാറിയാൽ അപേക്ഷ പൂർണ്ണമായും റദ്ദാക്കപ്പെടും.
​പ്രവാസികൾക്ക് (Non-Qataris):
​കുറഞ്ഞത് 45 വയസ്സ് പൂർത്തിയായിരിക്കണം
​ഖത്തറിൽ കുറഞ്ഞത് 15 വർഷത്തെ താമസപരിചയം ഉണ്ടായിരിക്കണം.
​മുമ്പ് ഹജ്ജ് നിർവ്വഹിക്കാത്തവരായിരിക്കണം.
​പ്രധാന അപേക്ഷകന് പുറമെ ഒരാളെക്കൂടി ഉൾപ്പെടുത്താം.
​സൗദി നിർദ്ദേശിച്ച രോഗങ്ങൾ ഇല്ലാത്തവരായിരിക്കണം.
​ഹജ്ജ് തീർത്ഥാടനത്തിന് തയ്യാറെടുക്കുന്നവർ കൃത്യസമയത്ത് തന്നെ ആവശ്യമായ വൈദ്യപരിശോധനകൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് PHCC അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img